Total Pageviews

Monday, August 20, 2012

"പ്രണയം  ഇന്നൊരു മറവിയാണ്
നിരാശ ഒരു ജാടയും
സാഹചര്യം എന്ന കുരുക്കുള്ളത് നന്നായി
ബോധപൂര്‍വം നിനക്ക്  എറിയാനായി
അത് ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്  "

Saturday, August 4, 2012

ഓര്‍മ്മതന്‍ കട്ടിലില്‍ കിടക്കും അച്ഛനെ
കാണാന്‍ കൊതിച്ചു എന്‍ മനം പലപ്പോഴും
ആ മുഖം കണ്ടപ്പോള്‍ തോളത് കയറി ഞാന്‍
മൃദുലമായി കവിലതുമ്മ കൊടുത്തതും
കൈ പിടിച്ചു മെല്ലെ പിച്ച നടന്നതും
അറിയാതെ മാറിലെന്‍ കൈ വിരല്‍ പാഞ്ഞതും
അരികിലിരുന്നതും തോളോട് ചേര്‍ത്തതും
 അരികത്തു നിര്‍ത്തി എന്‍ നെടുവിര്‍പ്പു അളന്നതും
ഒരു ചിരിയോടെ എന്നെ കെട്ടിപിടിച്ചതും
ഒരുമിച്ചു പലടത്തും ചുറ്റി നടന്നതും
വഴിവക്കില്‍ കാണുന്ന മാവിന്റ കൊമ്പോന്നു
ചെറുതായി മുറിച്ചതും ഞാന്‍ അന്ന് പാഞ്ഞതും
ഒരു ചെറുനോവ്‌വുമായി ഞാന്‍ അനന്ജീടുമ്പോള്‍
മിഴിനീരു നോക്കി എന്‍ മനം അറിഞ്ജീടതും
ഒരുമിച്ചു ആറ്റിലിറങ്ങി കുളിച്ചതും
 ചെറു തോണി ഉണ്ടാക്കി ദൂരക്ക് വിട്ടതും
പഠനത്തിന്‍ പടിപ്പുര  തുറന്നിട്ട്‌ തന്ന നീ
പടി വാതലിന്‍ ചാരയായി കാവലായി നിന്നതും
ഒരു കൂടുകാരാനായി കൂടാ കളിച്ചതും
മനനതിന്‍ പൂത്തിരി വെട്ടം തെളിച്ചതും
അറിവിന്റ അഗ്നിസ്പുലിന്ഗമായി മാറി നീ
അറിയാത്ത എന്നുള്ളില്‍ സ്നേഹസ്വരൂപമായി
ഒടുവില വടവൃക്ഷം ഇളകി തുടങ്ങയായി
അടിവീര് കാര്‍ന്നു കൊണ്ട് അര്‍ബുദ ഞണ്ടുകള്‍
കൊടുംകാറ്റത്ത്‌  ചില്ലകള്‍ ആടി ഉലഞ്ഞതും
 തണലായി നിന്നൊരു ഇലകള്‍ കൊഴിഞ്ഞതും
മരണത്തിന് വക്രത്തില്‍ അലറി വിളിച്ചു നീ
വാക്കുകള്‍ കണ്ണനീറായി  മാറിയതോര്‍ത്തു ഞാന്‍
അതില്‍ മൌനത്തിന്‍ നൊമ്പരം അടങ്ങി കിടന്നതും
നിന്ന്ട നിശ്വാസം മണല്കാറായി തീര്‍ന്നതും
 ധമനികളില്‍ ജീവന്റ നീര്‍മനിതുള്ളികള്‍
 മൃത്യുവിന്‍ ചൂടേറ്റു നീരാവിയായതും 
വിധിയുടെ  കരാഹസ്തങ്ങള്‍ അങ്ങനെ 
ഒരീര്‍ച്ച വാളായി നിന്നില്‍ പതിച്ചതും
 വേദനയോട ഞാന്‍ പൊട്ടി കരഞ്ഞതും
രാത്രിതന്‍ മധ്യത്തില്‍  ശവവണ്ടി പാഞ്ഞതും
 പലനാളായി കത്തുന്ന നിലവിളക്കൊരു കൊച്ചു
കാറ്റിന്റെ  മര്‍മ്മരം ഊതി കെടുത്തിയോ?
ഒടുവില്‍ ഒരു കണാം കണ്ണീരും  മണ്ണിന്ട ഗന്ധവും
ഒരു തേങ്ങലും ചേര്‍ത്ത്  തര്‍പ്പണം ചെയ്തു ഞാന്‍
മനസ്സില്‍ നിന്‍ ഓര്‍മ്മകള്‍ മൂടാന്‍ ശ്രമിച്ചപ്പോള്‍
കനവിന്റ ഉള്ളില്‍ കനലായി എരിഞ്ഞു നീ
അകക്കാമ്പില്‍ ഓര്‍മ്മതന്‍ നീരാളിപിടുത്തങ്ങള്‍ 
ഒരു കിനാവല്ലിയായി ചുറ്റി പിടിക്കുന്നു
ഓര്‍മ്മയിലെന്നും ഒരു മിഴിനീര്‍ക്കനെമായി
 കാണാത്ത കാണുന്ന നിഴല്‍ ചിത്രമായി നീ

Tuesday, July 17, 2012

"ഓര്‍മ്മകളുടെ വീര്യം വറ്റിയ എന്റെ മനസ്സിനോട് ഞാന്‍ വിട പറയുന്നു
സ്വപ്നങ്ങളുടെ  ജീര്‍ണആ വശിഷ്ടം തേടി അവിടെ നീ വരാതിരിക്കുക
അവിടെ നിനക്കായി  കൂട്ടി യ ചിതയില്‍ എന്റെ ആത്മാവ് പുഞ്ചിരിച്ചാല്‍
ഒരു പക്ഷെ നഷ്ടമാകുന്നത് നിന്റെ പൂര്‍ണതയാണ് "

Tuesday, June 5, 2012

                                മഴ  

 















ആര്‍ത്തു പെയ്യുന്ന മഴയ്ക്ക് ഒരു സൌന്ദര്യം ഉണ്ട്
വല്ലാത്തൊരു വശ്യതയും
ഓര്‍മ്മകളുടെ വേരിലേക്ക് പുതുമഴത്തുള്ളികള്‍
ഊര്‍ന്നിറങ്ങുമ്പോള്‍ മനസിനൊരു കുളിര്‍മ്മ
പുതുമഴയേറ്റ്  നനഞ്ഞ മണ്ണില്‍ എന്റെയും
കാല്പാടുകള്‍ പതിഞ്ഞിരുന്നു ,,,,,എപ്പോഴോക്കയോ ,,,,,,,??

മഞ്ഞുത്തുള്ളികള്‍  പൂവിതളില്‍ വസന്തം തീര്‍ക്കുമ്പോള്‍
കുളിര്‍കാറ്റിനോടൊപ്പമുള്ള  നിന്റെ കുസൃതികള്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു
ആഹ്ലാദത്തിന്റെ ഉത്സവമായിരുന്നു എനിക്ക് അന്ന് നീ........!!!
ജനാലപാളികള്‍ക്കപ്പുറം നിന്ന് അമ്മയുടെ കൈ പിടിച്ചു
ഞാന്‍ നിന്നെ നോക്കി ചിരിച്ചു
തിരിച്ചു നീ ചിരിച്ചത് കണ്ടത് കൊണ്ടാവാം
അമ്മ ജനല്‍ പാളികള്‍ ചേര്‍ത്തടച്ചത്

നിന്നോട് കൂട്ട് കൂടാന്‍ എനിക്ക്  കൊതിയാരുന്നു ,,,അന്ന് .....!
എന്റെ  മോഹപാളികള്‍ക്കിടയില്‍ നിന്നും നീ പൊഴിച്ച  ആലിപഴങ്ങള്‍
എനിക്ക്  കിട്ടാക്കനിയാണെന്നു ഞാന്‍ തിരിച്ചറിയുന്നതിനു വളരെ മുന്‍പ്....!!
 എന്റെ നിശബ്ദതക്കു നീ കൂട്ടിരുന്നപ്പോള്‍ നീ എന്റെ നല്ല കൂട്ടുകാരിയായി
ഞാന്‍ തിരിച്ചറിയാതെ പോയ എന്റെ തന്നെ സംഗീതമായിരുന്നു നീ,,,,,,

എന്നെ ചിലപ്പോഴക്കെ നീ പിന്തുടരാറുണ്ടായിരുന്നു 
എന്റെ ഇഷ്ടങ്ങളെ,,, നഷ്ടങ്ങളെ,,,,,, ഓര്‍മ്മകളെ,,,,,,,എല്ലാം ,,,,,
എനിക്ക് പക്ഷെ അതിനു ഒരിക്കലും കഴിഞ്ഞിരുന്നില്ല
ഞാന്‍ നിന്നോട് അടുക്കാന്‍ ശ്രമിച്ചപ്പോളെല്ലാം നീ കൂടുതല്‍ പ്രക്ഷുബ്ദയായി,,,,,
ആര്‍ത്തലച്ചും,,പൊട്ടിച്ചിരിച്ചും,,നീ എന്നെ ചിലപ്പോള്‍ ഭയപ്പെടുത്തുന്നു ,,


ചിലപ്പോള്‍ സ്നേഹത്തിന്റെ മഴവില്ലായി ,,,
മറ്റുചിലപ്പോള്‍ പകയുടെ കാര്‍മേഘമായി
നീ വരുനൂ ,,,,
നിന്റെ നോവുകള്‍ നീ പെയ്തോഴിക്കൂ,,,,,
നിന്റെ മനം നിറയട്ടെ,,,,,,
ഈ ഉഷ്ണ ഭൂമിക്കു കുളിര്‍മ്മ  നല്കാന്‍,
ഞാനും അത് ആസ്വദിക്കട്ടെ,,,
എന്തെന്നാല്‍ നീ എന്റെ മനസാകുന്നു ...!!!!























Sunday, April 15, 2012

Memories,,,,
It is the haunt of your soul for the past
It may either take a tear from your eyes
or make a sweet smile
to add an extra heart beat in your life,,,,,,,