ഓര്‍മ്മതന്‍ കട്ടിലില്‍ കിടക്കും അച്ഛനെ
കാണാന്‍ കൊതിച്ചു എന്‍ മനം പലപ്പോഴും
ആ മുഖം കണ്ടപ്പോള്‍ തോളത് കയറി ഞാന്‍
മൃദുലമായി കവിലതുമ്മ കൊടുത്തതും
കൈ പിടിച്ചു മെല്ലെ പിച്ച നടന്നതും
അറിയാതെ മാറിലെന്‍ കൈ വിരല്‍ പാഞ്ഞതും
അരികിലിരുന്നതും തോളോട് ചേര്‍ത്തതും
അരികത്തു നിര്‍ത്തി എന്‍ നെടുവിര്‍പ്പു അളന്നതും
ഒരു ചിരിയോടെ എന്നെ കെട്ടിപിടിച്ചതും
ഒരുമിച്ചു പലടത്തും ചുറ്റി നടന്നതും
വഴിവക്കില്‍ കാണുന്ന മാവിന്റ കൊമ്പോന്നു
ചെറുതായി മുറിച്ചതും ഞാന്‍ അന്ന് പാഞ്ഞതും
ഒരു ചെറുനോവ്‌വുമായി ഞാന്‍ അനന്ജീടുമ്പോള്‍
മിഴിനീരു നോക്കി എന്‍ മനം അറിഞ്ജീടതും
ഒരുമിച്ചു ആറ്റിലിറങ്ങി കുളിച്ചതും
ചെറു തോണി ഉണ്ടാക്കി ദൂരക്ക് വിട്ടതും
പഠനത്തിന്‍ പടിപ്പുര തുറന്നിട്ട് തന്ന നീ
പടി വാതലിന്‍ ചാരയായി കാവലായി നിന്നതും
ഒരു കൂടുകാരാനായി കൂടാ കളിച്ചതും
മനനതിന്‍ പൂത്തിരി വെട്ടം തെളിച്ചതും
അറിവിന്റ അഗ്നിസ്പുലിന്ഗമായി മാറി നീ
അറിയാത്ത എന്നുള്ളില്‍ സ്നേഹസ്വരൂപമായി
ഒടുവില വടവൃക്ഷം ഇളകി തുടങ്ങയായി
അടിവീര് കാര്‍ന്നു കൊണ്ട് അര്‍ബുദ ഞണ്ടുകള്‍
കൊടുംകാറ്റത്ത് ചില്ലകള്‍ ആടി ഉലഞ്ഞതും
തണലായി നിന്നൊരു ഇലകള്‍ കൊഴിഞ്ഞതും
മരണത്തിന് വക്രത്തില്‍ അലറി വിളിച്ചു നീ
വാക്കുകള്‍ കണ്ണനീറായി മാറിയതോര്‍ത്തു ഞാന്‍
അതില്‍ മൌനത്തിന്‍ നൊമ്പരം അടങ്ങി കിടന്നതും
നിന്ന്ട നിശ്വാസം മണല്കാറായി തീര്‍ന്നതും
ധമനികളില്‍ ജീവന്റ നീര്‍മനിതുള്ളികള്‍
മൃത്യുവിന്‍ ചൂടേറ്റു നീരാവിയായതും
വിധിയുടെ കരാഹസ്തങ്ങള്‍ അങ്ങനെ
ഒരീര്‍ച്ച വാളായി നിന്നില്‍ പതിച്ചതും
വേദനയോട ഞാന്‍ പൊട്ടി കരഞ്ഞതും
രാത്രിതന്‍ മധ്യത്തില്‍ ശവവണ്ടി പാഞ്ഞതും
പലനാളായി കത്തുന്ന നിലവിളക്കൊരു കൊച്ചു
കാറ്റിന്റെ മര്‍മ്മരം ഊതി കെടുത്തിയോ?
ഒടുവില്‍ ഒരു കണാം കണ്ണീരും മണ്ണിന്ട
ഗന്ധവും
ഒരു തേങ്ങലും ചേര്‍ത്ത് തര്‍പ്പണം ചെയ്തു ഞാന്‍
മനസ്സില്‍ നിന്‍ ഓര്‍മ്മകള്‍ മൂടാന്‍ ശ്രമിച്ചപ്പോള്‍
കനവിന്റ ഉള്ളില്‍ കനലായി എരിഞ്ഞു നീ
അകക്കാമ്പില്‍ ഓര്‍മ്മതന്‍ നീരാളിപിടുത്തങ്ങള്‍
ഒരു കിനാവല്ലിയായി ചുറ്റി പിടിക്കുന്നു
ഓര്‍മ്മയിലെന്നും ഒരു മിഴിനീര്‍ക്കനെമായി
കാണാത്ത കാണുന്ന നിഴല്‍ ചിത്രമായി നീ