Total Pageviews

Tuesday, June 5, 2012

                                മഴ  

 















ആര്‍ത്തു പെയ്യുന്ന മഴയ്ക്ക് ഒരു സൌന്ദര്യം ഉണ്ട്
വല്ലാത്തൊരു വശ്യതയും
ഓര്‍മ്മകളുടെ വേരിലേക്ക് പുതുമഴത്തുള്ളികള്‍
ഊര്‍ന്നിറങ്ങുമ്പോള്‍ മനസിനൊരു കുളിര്‍മ്മ
പുതുമഴയേറ്റ്  നനഞ്ഞ മണ്ണില്‍ എന്റെയും
കാല്പാടുകള്‍ പതിഞ്ഞിരുന്നു ,,,,,എപ്പോഴോക്കയോ ,,,,,,,??

മഞ്ഞുത്തുള്ളികള്‍  പൂവിതളില്‍ വസന്തം തീര്‍ക്കുമ്പോള്‍
കുളിര്‍കാറ്റിനോടൊപ്പമുള്ള  നിന്റെ കുസൃതികള്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു
ആഹ്ലാദത്തിന്റെ ഉത്സവമായിരുന്നു എനിക്ക് അന്ന് നീ........!!!
ജനാലപാളികള്‍ക്കപ്പുറം നിന്ന് അമ്മയുടെ കൈ പിടിച്ചു
ഞാന്‍ നിന്നെ നോക്കി ചിരിച്ചു
തിരിച്ചു നീ ചിരിച്ചത് കണ്ടത് കൊണ്ടാവാം
അമ്മ ജനല്‍ പാളികള്‍ ചേര്‍ത്തടച്ചത്

നിന്നോട് കൂട്ട് കൂടാന്‍ എനിക്ക്  കൊതിയാരുന്നു ,,,അന്ന് .....!
എന്റെ  മോഹപാളികള്‍ക്കിടയില്‍ നിന്നും നീ പൊഴിച്ച  ആലിപഴങ്ങള്‍
എനിക്ക്  കിട്ടാക്കനിയാണെന്നു ഞാന്‍ തിരിച്ചറിയുന്നതിനു വളരെ മുന്‍പ്....!!
 എന്റെ നിശബ്ദതക്കു നീ കൂട്ടിരുന്നപ്പോള്‍ നീ എന്റെ നല്ല കൂട്ടുകാരിയായി
ഞാന്‍ തിരിച്ചറിയാതെ പോയ എന്റെ തന്നെ സംഗീതമായിരുന്നു നീ,,,,,,

എന്നെ ചിലപ്പോഴക്കെ നീ പിന്തുടരാറുണ്ടായിരുന്നു 
എന്റെ ഇഷ്ടങ്ങളെ,,, നഷ്ടങ്ങളെ,,,,,, ഓര്‍മ്മകളെ,,,,,,,എല്ലാം ,,,,,
എനിക്ക് പക്ഷെ അതിനു ഒരിക്കലും കഴിഞ്ഞിരുന്നില്ല
ഞാന്‍ നിന്നോട് അടുക്കാന്‍ ശ്രമിച്ചപ്പോളെല്ലാം നീ കൂടുതല്‍ പ്രക്ഷുബ്ദയായി,,,,,
ആര്‍ത്തലച്ചും,,പൊട്ടിച്ചിരിച്ചും,,നീ എന്നെ ചിലപ്പോള്‍ ഭയപ്പെടുത്തുന്നു ,,


ചിലപ്പോള്‍ സ്നേഹത്തിന്റെ മഴവില്ലായി ,,,
മറ്റുചിലപ്പോള്‍ പകയുടെ കാര്‍മേഘമായി
നീ വരുനൂ ,,,,
നിന്റെ നോവുകള്‍ നീ പെയ്തോഴിക്കൂ,,,,,
നിന്റെ മനം നിറയട്ടെ,,,,,,
ഈ ഉഷ്ണ ഭൂമിക്കു കുളിര്‍മ്മ  നല്കാന്‍,
ഞാനും അത് ആസ്വദിക്കട്ടെ,,,
എന്തെന്നാല്‍ നീ എന്റെ മനസാകുന്നു ...!!!!