"നിനക്കായി തുറന്നിട്ട ഹൃദയത്തിലേക്ക്
നീ പരിഹാസ ശരങ്ങള്‍ കുത്തി ഇറക്കിയപ്പോള്‍
തെറിച്ചു വീണത് നിന്റ രക്ത തുള്ളികള്‍ ആയിരുന്നു".
"നീ നിന്നെക്കാള്‍ കൂടുതല്‍ മറ്റുള്ളവരെ സ്നേഹിക്കരുത്
സ്നേഹിച്ചാല്‍ അതെ ചൊല്ലി ദുഖിക്കരുത്"
നീ എന്നില്‍ നിന്നും അകന്നു മാറിയപ്പോള്‍
ഞാന്‍ എന്റതായ ഏകാന്തതകളില്‍ ഒതുക്കപെടുന്നു
ഇരുട്ടിന്റ നിഴല്‍ പോലെ നീ എവിടേയോ
നിന്റെ സാമീപ്യം എവിടേയോ നിന്ന്
എന്നെ ഭയപ്പെടുത്തുന്നു
ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന ഓര്‍മ്മകള്‍
പലപ്പോഴും എന്നെ വേട്ടയാടാറുണ്ട്
രക്തത്തിന്റ മണം ഏറ്റു പാഞ്ഞടുക്കുന്ന
വേട്ടപട്ടികളെ പോലെ
ഹൃടെയത്തിന്ട കവാടത്തില്‍
തൂങ്ങി ആടുന്ന കടവാവലുകളെ പോലെ
നാം കൂടിയ ചീട്ടു കൊട്ടാരം ഒന്ന് ഒന്നായി
തകര്‍ന്നു വീണപ്പോള്‍ എവിടാ നിന്നോ
ചില ചങ്ങല പൂട്ടുകളുടെ കിലുക്കം
ഞാന്‍ എന്താ സ്വപ്നങ്ങളില്‍ നിന്നും
ഒരു ഒളിച്ചോട്ടത്തിന് തയ്യാറെടുത്തു തുടങ്ങുന്നു,,,,,,,,,,
No comments:
Post a Comment