ഓര്‍മ്മതന്‍ പൊയ്കയില്‍ ഒരു നീര്ക്കുമുളെയായി
പ്രണയം പതുക്കെ നുരഞ്ഞു പൊന്തുന്നു
സ്മരണതന്‍ വസന്തമായി
കുളിര് തെന്നലില്‍ കളിയാടി
കാലത്തിന് സൂചി മുന കുത്തറ്റൊടുങ്ങുന്നു
കാഴ്ചയായി, കേള്‍വിയായി, നിര്‍വൃതിയായി
പിന്ന നോവായി ഹൃത്തില്‍ എരിഞ്ഞെടെനഗീടുന്നു
ഓര്‍മ്മ തന് കൈ പിടിയില്‍ ഒരു നില വിട്ട പട്ടമായി
നീറ്റില്‍ അലിഞ്ഞൊരു കടലാസ്സു തോണിയായി
പൊട്ടിയ കുപ്പി വള ചില്ലിന്റ തേങ്ങലായി
കരളില്‍ കൊരുത്തൊരു ചൂണ്ട കൊളുത്തായി,,,,,,,,,,
നിറങ്ങള്‍ നീങ്ങി വര്‍ണങ്ങള്‍ മാഞ്ഞപ്പോള്‍
മനസ്സില്‍ ക്ലാവ് പിടിച്ച ഓര്മാക്കുരുപ്പുകള്
ഒരു പിടി സ്വപ്നങ്ങള്‍ നെയ്തെടുത്ത
വലയില്‍ ആത്മാവ് ശാസം മുട്ടി പിടയുമ്പോള്‍
മിഴികളില്‍ നീര്തുള്ളികളായി
ദീര്‍ഘ നിശ്വസങ്ങളായി
കാലത്തിന്ട പാദ മുദ്രകള്‍ പതിഞ്ഞ
നിശബ്ദ വിപ്ലവമായി പ്രണയം..........
super macha super....
ReplyDelete